നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
ഒരു നാഴിയിടങ്ങഴീ മണ്ണുണ്ട്.
അതില്‍ നാരയണക്കിളികൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട് (നാളീകേര)
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പക്ക ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട് (നാളീകേര)
വല്യ പെരുനാളു വന്നപ്പോള്‍ അന്നൊരു
വെള്ളി നിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാം കുഴിക്കക്കരെ വച്ചെന്നോടുള്ളു-
തുറന്നതിന്‍ ശേഷമേ (നാളീകേര)
നീറുന്ന കണ്ണൂമായ് നിന്നെ കിനാകണ്ട്
ദൂരത്ത് വാഴുന്നു ഞാനെന്നും(2)
ഓരോരൊ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്ത് നീയെന്നും (നാളീകേര)