Sunday, May 18, 2008

ഞാന്‍ പാടുന്നു. തൊണ്ട കീറി തന്നെ ...

ഇന്നു ഞായറാഴ്ച. രാവിലെ അച്ഛനും അമ്മയും കുടി വലിയ എന്തോ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ടാണ്‌ ഉണര്‍ന്നത്‌. എഴുന്നേറ്റു ചെന്നപ്പോഴാണ്‌ ഞാന്‍ പുലര്‍ച്ചേ നേരത്തെ ഉണരാത്തതാണ് ചര്‍ച്ചാവിഷയം എന്ന് മനസ്സിലായത്. എന്റെ അച്ഛന് നാലരക്ക് ശേഷവും അമ്മയ്ക്ക്‌ ആറുമണിക്ക് ശേഷവും ഉറക്കമില്ല. അവര്‍ക്ക്‌ ഉറക്കമില്ലാത്തത്തിനു നമ്മള്‍ എന്ത് വേണം.


അതുകൊണ്ട് തന്നെ ചര്‍ച്ച ശ്രദ്ധിക്കുന്നു എന്നുപോലും ഭാവിക്കാതെ ഇന്നത്തെ പേപ്പര്‍ എടുത്തു നിവര്‍ത്തി. ഹിമവല്‍ ഭദ്രാനന്ദ തോക്കും നെറ്റിയില്‍ വച്ചു സുരേഷ്ഗോപി സ്റ്റൈലില്‍ "ഇപ്പോള്‍ താങ്ങിക്കളയും " എന്ന് പറഞ്ഞിരിക്കുന്ന കളര്‍ ഫോട്ടോ. മുകളിലായി കണിച്ചുകുളങ്ങര പ്രതികളുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോസ് വേറെ. ഓരോ ദിവസത്തെയും പത്രത്തില്‍ എന്തൊക്കെ വിഷയങ്ങളാണ്. എന്റെ അച്ഛനും അമ്മയ്ക്കും അതിനെപറ്റി ഒന്നും ചര്‍ച്ച ചെയ്യേണ്ട. തലേന്ന് രാത്രി ടീവി കണ്ടിരുന്ന ക്ഷീണത്തില്‍ നമ്മള്‍ ഒന്നുറങ്ങി പോയാല്‍ അത് വലിയ ചര്‍ച്ചാ വിഷയം.


പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കാണുന്നത് രാവിലെ പള്ളിയിലേക്ക് പോകുന്ന പെണ്‍ കൊടികളെ ആണ്. രാവിലെ കിട്ടിയ കാഴ്ച കളയേണ്ട എന്ന് കരുതി രണ്ടു കണ്ണും അവിടേക്കു സമര്‍പ്പിച്ചു. പക്ഷെ എന്നെ നോക്കിയ പെണ്‍ കൊടിമാരുടെ മുഖത്ത്, സീമ ടി.ജി.രവിയെ കണ്ട ഭാവം. ആ ഭാവം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ കയറിപോന്നു. രണ്ടു പാട്ടു കേള്‍ക്കാമെന്ന് കരുതി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.


യേശുദാസിന്റെ രണ്ട് പാട്ടു കേട്ടപ്പോള്‍ ഒരാഗ്രഹം, ഞാന്‍ പാടിയ പാട്ടൊന്നു കേട്ടാലോ. നേരത്തെ കരോക്കെയുമായി മിക്സ് ചെയ്തു വച്ചിരുന്ന എന്റെ പാട്ട് ഇട്ടു. എന്താ എന്റെ ഒരു "ഭാവം", "ലയം", "താളം". ഇതെന്റെ കയ്യില്‍ വച്ചിട്ട് ഞാനെന്തിനാ മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേറെ വഴി തേടുന്നത്. അതെ ഞാനിതാ അതിക്രമം തുടങ്ങി കഴിഞ്ഞു.Download Song


മാലോകരേ(ബൂലോകരെ), ഒരു "സംഗതിയും" ഇല്ലാത്ത എന്റെ ഈ അതിക്രമത്തിനു ഉപദ്രവം എന്ന ലക്ഷ്യം മാത്രമെ ഉള്ളു. എന്റെ ആലാപന 'മാധുര്യം' നുകര്‍ന്ന് ആരുടെ എങ്കിലും കണ്ണ് തള്ളിയാലോ, ബോധം കെട്ട് വീണാലോ അത്തരം കഷ്ട നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഇതെന്റെ ഒരു ആഗ്രഹ പൂര്‍ത്തീകരണം മാത്രം. അനുഭവിച്ചാലും.....

18 വേദനകള്‍:

ശ്രീവല്ലഭന്‍. said...

നന്നായ്‌ പാടിയിട്ടുന്ടല്ലോ. പോരട്ടെ ഇനിയും :-)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാട്ടോ..നന്നായി പാടീട്ടുണ്ട്..പരാക്രമങ്ങള്‍ ഇനിയും പോരട്ടേ..

അഹങ്കാരി... said...

കൊയപ്പമില്ല കോയാ...

പിന്നെ എന്ത്യേ ഒര് അവിഞ്ഞ സമണ്ട്???

പയുത്ത പയം വല്ലോം തൊള്ളയ്ക്ക് കുടുങ്ങിയാ പുള്ളേ???

ങ്ങക്ക് നല്ല ബാവ-താളവൊക്കെ ഒണ്ടല്ലാ...

ബല്ല ടീബീലോ റേഡിയോയിലാ സ്രമിച്ചൂടേ....


ഓ.ക. : കുഴപ്പമില്ല,മച്ചാ...സൌണ്ട് എന്തെ വല്ലാതെ പതിഞ്ഞു പോയി??? പിന്നെ കല്യാണംകഴിഞ്ഞില്ലല്ലോ, കല്യാണം കഴിയുന്നേനു മുന്‍പ് പെണ്ണിനെ കേള്‍പ്പിച്ചേക്കല്ലേ..

d said...

പാട്ട് കൊള്ളാം.. (തൊണ്ട കീറിയിട്ടാണെന്ന് തോന്നിയില്ല കേട്ടോ :))

എതിരന്‍ കതിരവന്‍ said...

ഈ പാട്ടിന്റെ ഒറിജിനല്‍ ശരിക്കും കേട്ടോ? ഒരു ‘ലെവല്‍’ മുകളിലാണ് പാട്ട്. തൊണ്ട കീറിത്തന്നെയാണ് യേശുദാസ് ഇതു പാടുന്നത്.

വേറൊരു പാട്ടും ഇതുപോലെ താഴ്ന്ന ശൃതിയില്‍ തെറ്റിച്ചു പാടിക്കേള്‍ക്കാറുണ്ട്:“കായലരികത്ത്”.

എതിരന്‍ കതിരവന്‍ said...

രണ്ടൂം വീണ്ടും കേട്ടു നോക്കി. ശൃതിയില്‍ വ്യത്യാസമില്ല. ചരണങ്ങള്‍ക്ക് ‘ആമ്പിയര്‍’ ഇല്ലാതെ പോയതേ ഉള്ളു.

മനസ്സു വെഷമിക്കരുത്, കേട്ടൊ.

Rejeesh Sanathanan said...

>ശ്രീവല്ലഭന്‍,

നന്ദി..........

>കാന്താരികുട്ടി,

നന്ദി. പരാക്രമങ്ങള്‍ തീര്‍ന്നിട്ടില്ല.

>അഹങ്കാരി,

‘ബല്ല ടീബീലോ റേഡിയോയിലാ സ്രമിച്ചൂടേ....‘ ആ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. പക്ഷെ ടിവിക്കാര്‍ക്കും റേഡിയോക്കാര്‍ക്കും അതത്ര ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.കല്യാണത്തിനു ശേഷം ഒരു ഷോക്ക് സമ്മാനിക്കുന്നതിനേക്കാള്‍ നല്ലതല്ലെ.അതിനു മുന്‍പു തന്നെ കേള്‍പ്പിക്കുന്നത്.എല്ലാ ദുരിതങ്ങളും നേരിട്ടു പഠിക്കട്ടെ...

>വീണ,
നന്ദി.........


>എതിരവന്‍ കതിരവന്‍ ,
ഒരു വിഷമവും ഇല്ല മാഷേ. മറിച്ച് സന്തോഷം മാത്രമെ ഉള്ളു. ഈ വിഷയത്തില്‍ അറിവുള്ളവര്‍ പറയുമ്പോള്‍ അതിന്‍റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. വളരെ നന്ദി..

ബഹുവ്രീഹി said...

ആഹ മിടുക്കാ!ആസ്വദിച്ചു കേട്ടു. അസ്സലായിട്ടുണ്ട്.

കുട്ടിക്കാലത്ത് അമ്മാമന്റെ കൂട്ടുകാര്‍ അമ്മാ‍മന്മ്മാര്‍ എന്നെക്കൊണ്ട് പാടിക്കാറുള്ള പാ‍ട്ടുകളാണ് ഇതും മണീയാഞ്ചെട്ടിക്കും പിന്നെ കൊക്കാമന്തി കോനനിറക്ക്ചി ആരിക്കുവേണമെന്നൊക്കെ.

നന്നായിട്ടുണ്ട് മാഷെ, ഇനിയും പാട്ടുകള്‍ വരട്ടെ. കരോക്കന്മാര്‍ ഏതെങ്കിലും ആവശ്ശ്യമുന്ന്ടെങ്കില്‍ ഒരു വരി.

അഹങ്കാരി... said...

പിന്നെ, ടീബീലാ റേഡിയായിലാ സ്രമിക്കാന്‍ പറഞ്ഞെ മറ്റൊന്നും കൊണ്ടല്ല കേട്ടാ, അതാകുമ്പം മടുക്കുമ്പ നിറുത്തിയേച്ച് പോകാല്ലാ...

പിന്നെ ഇപ്പ ഹൊറര്‍ പരിപാടിയും ഇതുപോലുള്ള വയ്ക്കുമാണ് കേട്ടാ ഡിമാന്റ്

Anonymous said...

കൊള്ളാട്ടോ..നന്നായി പാടീട്ടുണ്ട്........അസ്സലായിട്ടുണ്ട്.

Jayasree Lakshmy Kumar said...

പാട്ടു അസ്സലായിട്ടുണ്ട് ട്ടോ

Rejeesh Sanathanan said...

> ബഹുവ്രീഹി,

വളരെ നന്ദി, ഇവിടെ വന്നതിനും അഭിപ്രായം പറയാന്‍ കാണിച്ച മനസ്സിനും. ഒരുപാട് ചമ്മലും ഉണ്ട് കേട്ടൊ, സംഗീതത്തെ സീരിയസായി കാണുന്ന ബഹുവ്രീഹിയെപോലെയുള്ളവരുടെ മുന്‍പില്‍ ഈ അതിക്രമങ്ങള്‍ കാട്ടികൂട്ടുന്നതില്‍.

> അഹങ്കാരി,

അങ്ങനെ നിര്‍ത്തിയിട്ടു പോകണ്ട.മാത്രമല്ല എന്റെ ഹൊറര്‍ സംഗീതം കേട്ട് അഹങ്കാരിയുടെ അഹങ്കാരം അല്പമെങ്കിലും കുറയുന്നേല്‍ കുറയട്ടെ. ഇങ്ങനെ വലിയ വലിയ ‘ഷോക്കുകളില്‍‘ നിന്നാണ് പലപല അഹങ്കാരികള്‍ക്കും മാനസാന്തരം വന്നിട്ടുള്ളത്.

>ഫൈസല്‍,

വളരെ നന്ദി......ഇനിയും വരണേ...

>ലക്ഷ്മി,

നന്ദി........നന്ദി........

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്നായിട്ടുണ്ട്‌ മാഷേ, ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ളവ. പിന്നെ ഒരു കുളൂ തരാം മൈക്കിനെ ഒരു തൂവാല കൊണ്ടു മറച്ചിട്ട്‌ പാടൂ ചിലപ്പോള്‍ ഒരു വ്യത്യാസം കിട്ടും

Rejeesh Sanathanan said...

>ഇന്‍ഡ്യാ ഹെറിറ്റേജ്,

നന്ദീ മാഷേ.....ഇനി മുതല്‍ ശ്രദ്ധിക്കാം

പൊറാടത്ത് said...

ഞാനിന്നാ കേട്ടത്.. എനിയ്ക്ക് കാര്യമായ കുഴപ്പമൊന്നും തോന്നിയില്ലട്ടോ..പിന്നെ, ഒറിജിനല്‍ പോലെ പാടാന്‍ നമ്മള്‍ യേശുദാസൊന്നുമല്ലല്ലോ..!!?

സംഭവം നിര്‍ത്തരുത്.. കേള്‍ക്കാന്‍ ഇവിടെ ഞങ്ങളൊക്കെയുണ്ട്..

Rejeesh Sanathanan said...

>പൊറാടത്ത്,

നിങ്ങളൊക്കെ മതിയാക്കിക്കോളൂ എന്നു പറയുന്നത് വരെ ഞാന്‍ നിര്‍ത്തില്ല......വളരെ നന്ദി ഈ പ്രോത്സാഹനത്തിനും കരുതലിനും

ശ്രീ said...

ഇതാണോ മാഷേ തൊണ്ട കീറി പാടുന്നു... ഉപദ്രവിയ്ക്കുന്നു എന്നൊക്കെ പറഞ്ഞത്?

സത്യത്തില്‍ ഇതിനു ശേഷമുള്ള പോസ്റ്റ് വായിച്ച് കമന്റിട്ട ശേഷമാണ് ഇങ്ങെത്തിയത്. അപ്പോഴേ തോന്നിയിരുന്നു, കുറേ കഴിവെങ്കിലും കിട്ടിയിരിയ്ക്കുമെന്ന്. പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഇനിയും പാടി പോസ്റ്റൂ...
:)

Rejeesh Sanathanan said...

>ശ്രീ,

വളരെ നന്ദി..ഈ മനസ്സു നിറഞ്ഞ പ്രോത്സാഹനത്തീന്.....