Tuesday, June 10, 2008

ആഴക്കടലിന്റെ...

ക്യാന്റീൻ ഭക്ഷണം പകര്‍ന്നു നല്‍കിയ ആലസ്യത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് സഹപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്റെ ശബ്ദമാണ്. ഒരു സാംസ്കാരിക നായകന്‍ സംസാരിക്കുന്നതുപോലെ എടുത്തു വിഴുങ്ങെടാ..., എന്നു പറഞ്ഞുകൊണ്ട് ഒരു കപ്പലണ്ടി മിഠായി അവന്‍ എന്റെ ടേബിളിന്റെ സൈഡില്‍ ഇരുന്ന കടലാസിനു പുറത്തേക്ക് വച്ചു. അദ്ദേഹം പുറത്ത് ഊണു കഴിക്കാന്‍ പോയിട്ട്‌ വരുന്ന വരവാണ്. സ്വതവേ അഹങ്കാരിയായതിനാല്‍ അദ്ദേഹത്തിനു ക്യാന്റീനില്‍ കിട്ടുന്ന, അവിടെ ഒഴിച്ചാല്‍ ഇവിടെ പറ്റുന്ന സാമ്പാറിനോടും, ദയനീയമായ മീന്‍ കറിയോടും , മുഖം നോക്കാവുന്ന മോരു കറിയോടും പരമ പുച്ഛമാണ്. ഉച്ചക്ക് എന്തെങ്കിലും കടിച്ചു പറിച്ചാലെ സുഖമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷെ ശമ്പളത്തിന്റെ പിടി അയയുന്ന തീയതി 25 കഴിഞ്ഞാല്‍ അദ്ദേഹവും കാണും ഞങ്ങളോടൊപ്പം ക്യാന്റീൻ ക്യൂവില്‍ .


കപ്പലണ്ടി മിഠായി ചവച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പഴയ അതിക്രമ ചിന്ത എന്നില്‍ വീണ്ടും ഉടലെടുത്തത്. വീണ്ടും ഒരു പാട്ട് പോസ്റ്റ് ചെയ്താലോ? നമ്മളെ കൊണ്ട് ദ്രോഹിക്കാനല്ലേ പറ്റു. നേരത്തെ ഞാനൊരു പാട്ട് പാടിയിരുന്നു. ആ ദേഷ്യം എല്ലാവരും മറന്നു തുടങ്ങി എന്ന വിശ്വാസത്തോടെ....


ഒരു മുന്നറിയിപ്പ് കൂടി. ആഴക്കടലിന്റെ .... എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ പാടാന്‍ 'ശ്രമി'ക്കുന്നത്. എന്റെ അറിവില്‍ അത് നല്ലൊരു താരാട്ട് പാട്ടും കൂടിയാണ്. എന്റെ ഈ പാട്ട് കേട്ടു ഏതെങ്കിലും കുട്ടി നിര്‍ത്താതെ കരഞ്ഞാല്‍ ഒന്നുറപ്പിച്ചോളൂ. അവരുടെ കേള്‍വിക്ക് ഒരു കുഴപ്പവുമില്ല...ഞാന്‍ ഗ്യാരണ്ടി.



Download


6 വേദനകള്‍:

Rejeesh Sanathanan said...

അഴക്കടലിന്‍റെ .... എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ പാടാന്‍ 'ശ്രമി'ക്കുന്നത്. എന്‍റെ അറിവില്‍ അത് നല്ലൊരു താരാട്ട് പാട്ടും കൂടിയാണ്. എന്‍റെ ഈ പാട്ട് കേട്ടു ഏതെങ്കിലും കുട്ടി നിര്‍ത്താതെ കരഞ്ഞാല്‍ ഒന്നുറപ്പിച്ചോളൂ. അവരുടെ കേള്‍വിക്ക് ഒരു കുഴപ്പവുമില്ല...ഞാന്‍ ഗ്യാരണ്ടി

അഹങ്കാരി... said...

മാറുന്ന മലയാളീ...


ഞങ്ങളേ ശിക്ഷിക്ഷതു പോരേ?????

വീട്ടിലെ ഡൌണ്‍ലോഡ് ലിമിറ്റ് കമ്മിയാ---ഫ്രീ ആയിട്ടുള്ളോരുടെ വീട്ടില്‍ ചെന്ന് 2 ദിവസത്തിനകം ആത്മഹറ്റ്യുഅക്ക് ശ്രമിക്കുന്നതായിരിക്കും..

പിന്നെ അഴക്കടലാണോ, ആഴക്കടലല്ലേ....

ആ സിനിമ ചളു ആണേലും പാട്ട് ഉഗ്രന്‍...

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ കൊള്ളാം ട്ടോ ആത്മഹത്യക്കു പറ്റിയ വഴി പറഞ്ഞു തന്നതിനു നന്ദി..വീണ്ടു വിണ്ടും ആത്മഹത്യ ചെയ്യാന്‍ ഞാന്‍ വരുന്നതായിരിക്കും
ചുമ്മാതാ ട്ടോ നല്ല പാട്ടാ‍........................

Kiranz..!! said...

ഹോയ് മലയാളീ..ഇങ്ങനെയൊരു സംരംഭം ഇപ്പോഴാ കാണുന്നത്.വളരെ നന്നായിരിക്കുന്നു സോദരാ.വോക്കല്‍ ട്രാക്കിന്റെ ശബ്ദം അല്‍പ്പം കൂടി കൂട്ടാമായിരുന്നുവോ ?

ശ്രീ said...

ഈ പാട്ടും നന്നായിട്ടുണ്ട് സുഹൃത്തേ...
ഇനിയും പോരട്ടേ...
:)

Rejeesh Sanathanan said...

>അഹങ്കാരി,

നിങ്ങളെയൊന്നും സ്വൈര്യമായി ജീവിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.ഞാന്‍ അതിക്രമം തുടങ്ങിയിട്ടെ ഉള്ളു.

അക്ഷരത്തെറ്റ് മാറ്റിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി.

>കാന്താരിക്കുട്ടി,

നന്ദി....വീണ്ടും വരണം കേട്ടൊ, കൊല്ലാതെ കൊല്ലാന്‍ ഞാന്‍ കഴിഞ്ഞെ ഉള്ളു ആരും.

>കിരണ്‍സ്,

നിര്‍ദ്ദേശത്തിനു വളരെ നന്ദി. ഇനി മുതല്‍ ശ്രദ്ധിക്കാം.

>ശ്രീ,

നന്ദി.........വീണ്ടും വരണേ...