Friday, July 11, 2008

നാളീകേരത്തിന്റെ...

വീണ്ടുമൊരു അതിക്രമം കൂടി....ക്ഷമിച്ചാലും... സഹിച്ചാലും...

DownLoad

നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
ഒരു നാഴിയിടങ്ങഴീ മണ്ണുണ്ട്.
അതില്‍ നാരയണക്കിളികൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട് (നാളീകേര)


നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പക്ക ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട് (നാളീകേര)


വല്യ പെരുനാളു വന്നപ്പോള്‍ അന്നൊരു
വെള്ളി നിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാം കുഴിക്കക്കരെ വച്ചെന്നോടുള്ളു-
തുറന്നതിന്‍ ശേഷമേ (നാളീകേര)


നീറുന്ന കണ്ണൂമായ് നിന്നെ കിനാകണ്ട്
ദൂരത്ത് വാഴുന്നു ഞാനെന്നും(2)
ഓരോരൊ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്ത് നീയെന്നും (നാളീകേര)

11 വേദനകള്‍:

Rejeesh Sanathanan said...

വീണ്ടുമൊരു അതിക്രമം കൂടി....ക്ഷമിച്ചാലും... സഹിച്ചാലും...

smitha adharsh said...

ഇല്ല മാഷേ,ഇതു അത്ര അതിക്രമം ഒന്നും ആയിട്ടില്ല..നന്നായിട്ടുണ്ട് കേട്ടോ...പിന്നെ,സംഗതി പോരാ,ഗമകം...വന്നില്ല എന്നൊന്നും പറയാന്‍ അറിയില്ല
നന്നായിരുന്നു ട്ടോ

siva // ശിവ said...

നന്നായിരിക്കുന്നു...

സസ്നേഹം,

ശിവ.

Unknown said...

എനിക്ക് സ്വന്തമായി ആറടിമണ്ണെങ്കിലും വാങ്ങണം

Rejeesh Sanathanan said...

|smitha adharsh|നന്ദി......
|ശിവ|നന്ദി.........
|അനൂപ്‌ കോതനല്ലൂര്‍|ആറടി മണ്ണ്...ഇതിനു വെണ്ടിയല്ലെ ഒരു മനുഷ്യാസ്സുന്‍റെ ഓട്ടം മുഴുവന്‍...

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ.
:)

Rejeesh Sanathanan said...

|ശ്രീ|നന്ദി...........

നിരക്ഷരൻ said...

റിയാലിറ്റി ഷോ ജഡ്ജസ് പറയുന്നതുപോലെ കീറിമുറിച്ച് പറയാന്‍ എനിക്കറിയില്ല.

നന്നായിട്ടുണ്ട് മാഷേ...
വല്ലാത്തൊരു പാട്ടാണത്...
:)

Rejeesh Sanathanan said...

|നിരക്ഷരന്‍ | വളരെ നന്ദി..........

കാണി said...

ishtappettu ...
nattil ippo nalati mannil ponninte vila koduthaalum kittila ...
malayaali maari poye

ബഷീർ said...

നിത്യ ഹരിത ഗാനമല്ലേ..
മലയാളി നെഞ്ചിലേറ്റിയ ഗാ‍നം..

നന്നായിരിക്കുന്നു..ആശംസകൾ