ആ ശാരിയാണ് ഇപ്പോള്‍ എന്നോട് എന്തോ പറയാന്‍ തുടങ്ങുന്നത്. ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം. ചേട്ടനെ എനിക്കിഷമാണ്...ആദ്യം കണ്ട നാള് മുതല്‍ തന്നെ. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. മഴത്തൂള്ളിയല്ല പെരുമഴതന്നെ. പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.എന്റെ മുഖം നനഞ്ഞ് കുളിച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ച് ടേബിള്‍ ലാമ്പിന്റെ പ്രകാശമെത്തി. ആ പ്രകാശത്തില്‍ എന്റെ കണ്ണുകള്‍ പരതി ‘എന്റെ ശാരിയെവിടെ’? കണ്ണുകള്‍ക്ക് ശാരിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. മഗ്ഗില്‍ വെള്ളവുമായി കലിതുള്ളി നില്ക്കുന്ന എന്റെ പിതാവിനെ....
ബാക്ക് ഗ്രൌണ്ടില് അലമുറയിടുന്ന മണിശബ്ദ വാഹകന്റെ തലമണ്ട നോക്കി ഒരൊറ്റ വീക്ക് കൊടുത്ത് കൊണ്ട് പിതാവ് ഗര്‍ജ്ജിച്ചു. ’പോത്ത് പോലെ കിടന്നുറങ്ങാതെ എഴുനേറ്റ് ഒരുങ്ങി ട്യൂഷനു പോടാ...‘ പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍ എഴുനേറ്റു. ഇന്നൊരു ശനിയാഴ്ചയാണ്. ഇന്നും ട്യൂഷന്. അതും വെളുക്കുന്നതിന് മുന്‍പ്. കറക്റ്റ് ആറുമണിക്ക് ട്യൂഷന് തൂടങ്ങും. കണക്കിനാണ് ട്യൂഷന്. എന്റെ മൊത്തത്തിലുള്ള പഠന നിലവാരം ഇടക്കിടക്ക് വിലയിരുത്താറുള്ള പിതാവ്, ഞാന്‍ മാത്തമാറ്റിക്സില്‍ ‘അഗ്രഗണ്യ’നാണെന്ന് കണ്ടെത്തി (മലയാളമൊഴിച്ച് എല്ലാ വിഷയത്തിനും ഞാന്‍ ‘അഗ്രഗണ്യ‘നായിരുന്നു. ഈ വിഷയത്തില്‍ അല്പം കൂടിപോയി എന്നു മാത്രം). ആ കണ്ടെത്തല്‍ ഒരു ട്യൂഷന് മാഷിനെ തിരക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച് കാണണം.
അങ്ങനെ എന്റെ പിതാവാണ് വിജയന് മാഷിനെ കണ്ടെത്തിയത്. എന്റെ കഴിവു ഉപയോഗിച്ച് ഞാന്‍ പഠിച്ചോളാം, നല്ല മാര്‍ക്കു വാങ്ങാം എന്നൊക്കെയുള്ള എന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് എന്റെപിതാശ്രീ എന്നെ വിജയന് മാഷിന്റെ അടുത്ത് ട്യൂഷന് കൊണ്ട് ചേര്‍ത്തു. എന്റെ കഴിവില്‍ അത്രക്കു വിശ്വാസമായിരുന്നു എന്റെ പിതാവിന്. വിജയന് മാഷിന്റെ വീടിനോട് ചേര്‍ന്ന് ഒരു തൊഴുത്തുണ്ട്. അതിനോട് ചേര്‍ന്ന് ഒരു റൂമും. ആ റൂമിലാണ് ട്യൂഷന് അഥവാ മൂന്നാം മുറ അരങ്ങേറുന്നത്.
ചൊവ്വാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് തരുന്നത് ഇന്നാണ്. ദൈവമെ ഫുൾ മാര്‍ക്കും കിട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ പല്ലുരയ്ക്കാന്‍ ആരംഭിച്ചു. പല്ലുതേപ്പ് എന്നത് ആഗോള കുത്തക മുതലാളിമാര്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ച ദുശ്ശീലം ആണെന്നുള്ള ചിന്ത എന്നില്‍ പണ്ടുമുതലേ വേരുറച്ചിരുന്നതിനാല്‍ പല്ലുതേപ്പ് എന്ന സംഭവം തന്നെ എനിക്കു വെറുപ്പായിരുന്നു. ഈ ശാസ്ത്രജ്ഞന്മാര്ക്ക് പിള്ളാരെ ബുദ്ധിമുട്ടിക്കുന്ന കണ്ട് പിടുത്തങ്ങളല്ലാതെ, വായില്‍ കൊള്ളുമ്പോള്‍ തന്നെ പല്ല് ക്ലീനാകുന്ന എന്തെങ്കിലും ലിക്യുഡ് കണ്ട് പിടിച്ചുകൂടെ എന്ന് ചിന്തിച്ച് കുണ്ഠിതപ്പെടാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല അന്നൊക്കെ...
ഡിസംബര്‍ മാസത്തിലെ വല്ലാത്ത തണുപ്പും പല്ലുതേപ്പ് കഴിഞ്ഞപ്പോഴുണ്ടായ ക്ഷീണവും എല്ലാത്തിനുമുപരിയായി ശനിയാഴ്ച സ്കൂളില്‍ പോകേണ്ട എന്ന സന്തോഷവും ‘കുളി വേണ്ട’ എന്ന തീരുമാനം എന്നെ കൊണ്ടെടുപ്പിച്ചു. ചെറുതായിട്ടാണേലും രാവിലെ പിതാശ്രീ ഒന്നു കുളിപ്പിച്ചല്ലോ. കണക്കിന്റെ ബൂക്കും പുസ്തകവുമടങ്ങിയ ബാഗ് സൈക്കിളിന് പുറകില്‍ വച്ച് ഞാന്‍ യാത്ര ആരംഭിച്ചു. എന്തിനും തയ്യാറായി തന്നെ...
ഏകദേശം രണ്ട് കിലോമീറ്റര്‍ കാണും വിജയന് മാഷിന്റെ വീട്ടിലേക്ക്. ആഞ്ഞ് ചവിട്ടുമ്പോഴും എന്റെ മനസ്സില്‍ കിട്ടാന്‍ പൊകുന്ന മാര്‍ക്കിനെയും അതിനു കിട്ടാന്‍ പോകുന്ന 'സമ്മാനത്തെ'യും കുറിച്ചുള്ള ഭയത്തിന്റെ കനലെരിയുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റ്പേപ്പറിന്റെ മാര്‍ക്കിനാണ് എറ്റവും നല്ല ‘സമ്മാനം‘ കിട്ടിയത്. ഇരുപതില്‍ പതിനെട്ട് എന്നെഴുതിയ പേപ്പര്‍ കയ്യിലോട്ട് കിട്ടിയപ്പോള്‍ ആശങ്കയായിരുന്നു മനസ്സില്‍. രണ്ട് മാര്‍ക്ക് പോകാന്‍ കാരണമായ തെറ്റ് എവിടെയാണ് സംഭവിച്ചത് എന്ന് കണ്ടു പിടിക്കണം. കാരണം എല്ലാവര്ക്കും പേപ്പര്‍ കൊടുത്ത ശേഷം വിജയന് മാഷ് ആദ്യം പേപ്പര്‍ കിട്ടിയ ആളിന്റെ അടുത്തേക്കെത്തും. ഒരുപാട് ‘സമ്മാനങ്ങളു‘മായി. സമ്മാനം തന്നു തുടങ്ങിയാല്‍ അതു നിര്‍ത്തണമെങ്കില്‍ നമുക്കു എവിടെ തെറ്റുപറ്റി എന്നു നാം തന്നെ കണ്ട് പിടിച്ച് പറയണം. വെരി സിമ്പിള്‍...
ഒരു കാര്യത്തില്‍ മാത്രം വിജയന് മാഷ് എന്നെ അതിശയിപ്പിച്ചിരുന്നു. ഒരേ രീതിയില്‍ ഉള്ള ‘സമ്മാനങ്ങള്‍‘ തന്ന് അദ്ദേഹം ഞങ്ങളില്‍ ഒരിക്കലും ആവര്‍ത്തന വിരസത ഉണ്ടാക്കിയിരുന്നില്ല. ഈ കാര്യത്തില്‍‘ വെറൈറ്റി ‘ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങനെ ആദ്യം പേപ്പര്‍ കിട്ടിയ ആളെന്ന നിലക്ക് അദ്ദേഹം എന്റെ അടുത്തെത്തി.
വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുന്നേറ്റു. എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’...? ഇ...ല്ല. ഞാന്‍ ദുര്‍ബ്ബലമായ ഒരു വളിച്ച ചിരി ചിരിച്ചു. ചിരി തീരുന്നതിനു മുന്‍പ് എന്റെ പേനയുടെ അടപ്പിന്റെ കൂര്‍ത്ത മുകള്ഭാഗം, എന്റെ ഇടത് കയ്യില്‍ കൈമുട്ടിന് കുറച്ച് മുകള്‍ഭാഗത്തുള്ള മാംസള പ്രദേശത്ത് അമര്‍ന്നു. വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു ‘നിര്‍വൃതി’യിലേക്ക് ഞാന്‍ ലയിക്കപ്പെടുകയായിരുന്നു. ആ ‘മാധുര്യം‘ അനുഭവിച്ചാലേ മനസ്സിലാകൂ. ‘നിര്‍വൃതി‘യുടെ ആധിക്യത്തില്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു നമ്മുടെ കാലിന്റെ തള്ളവിരലിനു നമ്മുടെ ശരീരത്തെ താങ്ങാനുള്ള ശക്തിയുണ്ട് എന്ന ലോകതത്വവും മനസ്സിലാക്കുകയായിരുന്നു ആ നിമിഷം ഞാന്‍.
ഞാന്‍ ഉത്തരം പറഞ്ഞ് വന്നപ്പോഴേക്കും നക്ഷത്രങ്ങള്‍ പല കളറില്‍ പല വട്ടം എന്റെ തലയില്‍ മിന്നി മാഞ്ഞുകഴിഞ്ഞിരുന്നു. അന്ന് വീട്ടിലെത്തിയ ഉടന്‍ ഈ കാര്യങ്ങള്‍ എല്ലാം വിശദമായി എന്റെ മാതാശ്രീയുടെയും പിതാശ്രീയുടെയും മുമ്പിൽ അല്പം ഭീകരമായി തന്നെ അവതരിപ്പിച്ചു. ചോരചുവപ്പ് വീണ ‘സംഭവ സ്ഥല’വും ഹാജരാക്കി. ഇനിമുതല്‍ ട്യൂഷന് പോകാന്‍ വയ്യ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ എല്ലാം കേട്ട മാതാശ്രീയും പിതാശ്രീയും മലയാളം പ്രസംഗം കേട്ട ഇംഗ്ലീഷുകാരെപ്പോലെ എന്നെ തന്നെ നോക്കിയിരുന്നു........നോ റെസ്പോണ്‍സ്....
സൈക്കിള്‍ പുറത്ത് വച്ച് ട്യൂഷന് റൂമിലേക്ക് പ്രവേശിച്ചപ്പോഴെ എനിക്ക് ഒന്നു മനസ്സിലായി. അടികൊള്ളാന്‍ തയ്യാറായി എല്ലാവരും എത്തിയിട്ടുണ്ട്. ഇന്ന് എന്ത് ‘ വെറൈറ്റി’ യാണ് വിജയന് മാഷ് കരുതി വച്ചിരിക്കുന്നത് എന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ രൂക്ഷമായ സമയം തന്നെ മാഷ് രംഗത്തെത്തി ഒരു മുഴുത്ത ചൂരല്‍ വടിയുമായി. ഞങ്ങളുടെ മുഖങ്ങള്‍ ‘പന്തം കണ്ട പെരുച്ചാഴിയുടേ‘തിനു സമാനമായി. എന്നാല്‍ അന്ന് പേപ്പര്‍ തരുന്നില്ല എന്ന പ്രഖ്യാപനം മാഷ് നടത്തിയപ്പോള്‍ ആരവമുയര്‍ത്തിയ ഞങ്ങളില്‍ വെള്ളിടി വീഴ്ത്തിയാണ് മാഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നത്. കഴിഞ്ഞ ടെസ്റ്റ് പേപ്പറിന് കോപ്പിയടിച്ച മഹാന്മാര് ഒന്നെഴുന്നേൽക്ക്?
ആരും അനങ്ങിയില്ല...കാരണമുണ്ട്. വിജയന്മാഷിന്റെ വീടിന്റെ ടെറസ്സാണ് ഞങ്ങളുടെ എക്സാം ഹാള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ടെറസ്സിന്റെ പലഭാഗത്തായി ഞങ്ങളെ ഇരുത്തി ചോദ്യക്കടലാസും തന്ന് എന്തൊ ആവശ്യത്തിന് പോയ മാഷ് എങ്ങനെ അറിയാനാണ് ഞങ്ങള്‍ ശിഷ്യന്മാര് ഒറ്റമനസ്സോടെ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന്. ഇല്ല. അതറിയാന്‍ ഒരു സാധ്യതയുമില്ല.
ആരും അനങ്ങുന്നില്ല എന്ന് മനസ്സിലായ മാഷ് ആദ്യം ഇരിക്കുന്ന ശിഷ്യന്റെ അടുത്തേക്കെത്തി (മഹാന്മാരുടെ അതേ ലൈന്‍...).എന്നിട്ട് അദ്ദേഹം ആ ശിഷ്യന്റെ വലതു കരം ഗ്രഹിച്ചുകൊണ്ട് ചോദിച്ചു. ‘മോന് കോപ്പിയടിച്ചില്ല അല്ലേ?’ ഉത്തരത്തിന് അദ്ദേഹം കാത്തില്ല. ശിഷ്യന്റെ വലതു കൈപ്പത്തി അദ്ദേഹത്തിന്റെകയ്യില്‍ ഇരുന്നു തന്നെ കമഴ്ന്നു. അഞ്ചു വിരലിന്റെയും ഞൊട്ടയുടെ മുകളില്‍ വിജയന് മാഷിന്റെ ചൂരല്‍ കയറിയിറങ്ങി. തീരുമാനിച്ച് ഉറപ്പിച്ചപോലെ മൂന്ന് റൌണ്ട്. പക്ഷേ ഈ ‘സുഖം‘ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതിനാല്‍ മാഷ് എന്നിലേക്കെത്താനുള്ള കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. പക്ഷെ കിട്ടിയപ്പോള്‍ മനസ്സിലായി ഇതൊരു അനിര്‍വ്വചനീയ സംഭവം തന്നെ എന്ന്. ഈ സമ്മാനം തന്നു കൊണ്ടിരിക്കുമ്പോള്‍ നമ്മള് ഒന്നുമറിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും മരവിപ്പ് മാത്രം . പക്ഷെ മാഷ് നമ്മുടെ കരം മുക്തമാക്കുന്ന ആ നിമിഷമാണ് ‘നിമിഷം‘. ഈരേഴു പതിനാലു ലോകവും കൃഷ്ണന് അമ്മയെ കാണിച്ചു എന്നത് ഈ ഒരു നിമിഷം വരെ ഞാന്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.
ഞങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ നിന്ന് ‘കൊണ്ടു’ എങ്കിലും എല്ലാവരുടെ മനസ്സിലും ഒരു ചോദ്യം അവശേഷിച്ചു...ഞങ്ങള്‍ കോപ്പിയടിച്ച കാര്യം വിജയന് മാഷ് എങ്ങനെ അറിഞ്ഞു?. ഇനി ഞങ്ങളുടെ ഇടയില്‍ തന്നെയാണൊ ചാരന്? അന്നും ക്ലാസ്സ് കഴിഞ്ഞ് തളര്‍ന്ന കയ്യും ശുഷ്കിച്ച മനസ്സുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ‘അവള്‘ എതിരെ വരുന്നുണ്ടായിരുന്നു. പുച്ഛം എടുത്തണിഞ്ഞ മുഖത്തോടെ........
കൂട്ടിചേര്‍ക്കല്‍: ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്മാഷിന്റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു.
34 വേദനകള്‍:
വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുനേറ്റു. എന്റെ ഷര്‍ട്ടിന്റെ പോക്കെറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’...?
ഇരുപതില്‍ പതിനെട്ടു മേടിക്കുന്നയാള്‍ റ്റ്യൂഷനു പോകുന്നോ!!!!
|ഇന്‍ഡ്യാഹെറിറ്റേജ് | ആ മാര്‍ക്കിന്റെ നാലിലൊന്ന് ശതമാനം ക്രെഡിറ്റ് എന്റെ മാഷിനും ബാക്കി മൊത്തം എന്റെ രണ്ടും കല്‍പ്പിച്ച് നടക്കുന്ന സഹപാഠികള്‍ക്കും നല്‍കിയേ പറ്റൂ... കൂട്ടത്തില്‍ പാട്ടും വെള്ളത്തില്‍ പൂട്ടും എന്നു കേട്ടിട്ടില്ലെ?. അതാണ് സംഭവം..എന്റെ എസ്.എസ്.എല്‍ സി മാര്‍ക്ക് ലിസ്റ്റ് സാക്ഷി......
This comment has been removed by the author.
ആ സമ്മാനങ്ങളുടെ "നിര്‍വൃതി" ശരിക്കും അനുഭവിച്ചു അല്ലെ...
കിടിലന്‍ വിവരണം...ചിരിച്ചു നന്നായി തന്നെ..
ന്റെ ഹെറിറ്റേജ് മാഷേ....
ഇരുപതില്‍ പതിനെട്ട് എന്നു കേട്ട് ങ്ങളങ്ങ് വിശ്വസിച്ചാ!!!
അതിന്റെ പകുതി പോലും ഉണ്ടായിരുന്നില്ല!!!
കാരണം ന്റെ പേപ്പര്‍ ഒരെണ്ണമേ ഞാന്‍ കൊടുത്തുള്ളൂ,രണ്ടാമത്തേത് കൊടുത്തില്ല, ഹല്ല പഠിക്കാന്‍ ഞാനും മാര്‍ക്ക് വാങ്ങാന്‍ അങ്ങേരുമോ!!!സമ്മതിക്കില്ലഞാന് (ഞാന്‍ പണ്ടേ കോപ്പിയടിക്കില്ലല്ലാ)
പിന്നെ ഈ ശാരി എന്നെ ആരാധിച്ചിരുന്നതിനാലാണ് കണ്ടാല്‍ വീപ്പക്കൂറ്റീടെ പുറത്ത് കരിയോയിലൊഴിച്ച് മണലു നിറച്ച പഴഞ്ചാക്ക്പലേടത്തും വച്ചു കെട്ടി കയ്യും കാലും പിടിപ്പിച്ച രൂപത്തില്‍ അത്യന്തസുന്ദര കളേബരനായ മലയാളിയെ മൈന്‍ഡു ചെയ്യാഞ്ഞതെന്ന സത്യം ഞാന്‍ ആദ്യaമായി പുറത്തു വിടാട്ടെ (ഇന്നവള്‍ക്ക് കുട്ടികള്‍ രണ്ട്!!! എനിക്ക് പ്രണയങ്ങള്‍ (നഷ്ട) മുപ്പത്തി ഏഴ്!!!)
പിന്നെ മലയാളീ, ആ വിജയന് മാഷിന്റെ മറ്റു കലാപരിപാടികള്‍ കൂടി പറയാഞ്ഞത് കഷ്ടമായി...റെയ്നോള്‍ഡ്സ് പേനാ പ്രയോഗം പുള്ളിയുടെ ഒരു ട്രേഡ്മാര്ക്കാ (ആ മാര്‍ക്കുകള്‍ ഇന്നും പോകാതെ കയ്യിലുണ്ട്!!!)
പിന്നെ കൈവിരലുകളുടെ നഖവും തൊലിയും ചേരുന്നിടത്ത് നഖം കൊണ്ട് അമര്‍ത്തി പാടു വീഴിക്കുക (മുനിമാരെന്തിനാ സ്വര്‍ഗം കാണാന്‍ ഇത്ര കഷ്ടപ്പെട്ട് തപസ്സു ചെയ്യുന്നതെന്ന് ഞാന്‍ അന്നൊക്കെ ഒത്തിരി ആലോചിച്ചിട്ടുണ്ട്!!!) , പെണ്ണുങ്ങളുടെ മുന്നില്‍ വച്ച് പേപ്പറിലെ തെറ്റുകള്‍ കാട്ടി ചൂരലു കൊണ്ട് തലോടുക(ചന്റ്തിയില് മാത്രം, കാലനെ ഏറ്റവും കൂടുതല്‍ ശപിച്ചിട്ടുള്ള നാളുകളാണവ, സീതാദേവി ഭൂമി പിളാര്ന്നു പോയത് സത്യമാണെങ്ക്നീല് അതൊന്നു കൂടി കാട്ടിത്തരണേന്നാണ് ആ സമയത്തെ പ്രാര്‍ത്ഥന!!!) ഒക്കെയുണ്ട് പുള്ളിയുടെ ആവനാഴിയില്‍!!!!അതൊക്കെ കൂടി പറയെന്റെ മലയാളീ!!!
ഹെന്നതായാലും കൊള്ളാം...എന്നെ പറ്റി കൂടി എഴുതെന്നെ!!!
വിവരിച്ച സംഭവം സുഖകരമല്ലായിരുന്നുവെങ്കിലും എഴുത്ത് വളരെ രസകരമായിരിയ്ക്കുന്നു.
:)
| smitha adharsh |സന്തോഷം, ഇനിയും വരണേ.......
| അഹങ്കാരി |അതായിരുന്നല്ലേ ശാരീ ഗോപന് എന്നെ മൈന്റ് ഇല്ലാതിരുന്നതിന് കാരണം.....ഇതു നമ്മള് അറിയേണ്ണ്ടെ......ഇതിനൊക്കെ ദൈവം ചോദിച്ചോളും........
ബൂലോകരേ, വിജയന് മാഷിന്റെ ക്രൂരതകളുടെ കഥകള്‍ അഹങ്കാരി പറയുമ്പോള്‍ അതില്‍ മറ്റൊരു ‘അനുഭവസ്ഥന്റെ‘ ശബ്ദം തിരിച്ചറിയുക....
|ശ്രീ|വളരെ നന്ദി...........
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
എഴുത്തിന്റെ രീതിയും നര്‍മ്മവും ഏറെ ആസ്വദിച്ചു,
ആശംസകള്‍
ചങ്ങാതീ,
നിങ്ങളെന്നെ എന്റെ പഴയ ട്യൂഷന് ക്ലാസ്സിലേക്കു കൂട്ടികൊണ്ടുപോയല്ലോ....
|ഫസല്‍|ഹരീഷ്|വളരെ നന്ദി....
ഹല്ല മാഷേ ശീരിക്കെന്തു സംഭവിച്ചു. ചുളുവില്‍ അടിച്ചുമാറ്റിയോ..അതോ അഹങ്കാരി പറഞ്ഞപോലെ കുട്ടി രണ്ടും പ്രണയ(നഷ്ടം) 37ഉം ആണോ? ..സ്വര്‍ഗം പലതവണ കണ്ടിട്ടുണ്ടാവുമല്ലേ അക്കാലത്ത്. ഇപ്പോളോര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നുവോ...
ഗ്വാണ്ടനാമോയിലെയും കക്കയം ക്യാമ്പിലെയും പീഡനമുറകള്‍ ഒരുമിച്ചനുഭവിച്ചവന്റെ വേദന..!
ആ മാഷ് ഹിറ്റ്ലറിന്റെ മച്ചമ്പിയായിരുന്നാ..!???
എങ്കിലും എന്റെ മാഷേ..സംഭവം കലക്കി..:)
സംഭവം കൊള്ളാം
എഴുത്ത് വളരെ രസകരമായിരിയ്ക്കുന്നു.
|സ്പന്ദനം|ശാരിയെ പിന്നെ കണ്ടിട്ടില്ല. ‘തല്‍പ്പര കക്ഷി‘ അല്ല എന്നു മനസ്സിലായതിനാല്‍ എന്റെ ചെരുപ്പ് പിന്നെ അധികം തേഞ്ഞില്ല. പക്ഷെ അഹങ്കാരിയെ ഒതുക്കാന്‍ ശാരിയുടെ ഭര്‍ത്താവിന്റെ കൈ തന്നെ പ്രവര്‍ത്തിക്കേണ്ടി വരുമെന്നു തോന്നുന്നു.
|പ്രയാസി|ഹിറ്റ്ലറിന്റെ പുനര്ജന്മം വല്ലതുമാണൊ എന്ന സംശയം എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട്.
|മഴമേഘം|നന്ദി......
|അരീക്കോടന്‍|നന്ദി.....
ഹി ഹി കൊള്ളാം ....
മാഷിന്റെ ക്രുരകൃത്യങ്ങള്‍ എന്ന പേരില്‍ ഒരു പടം പിടിച്ചാല്ലോ ???
ഇങ്ങനെയും ഉണ്ടോ മാഷുമാര്. ഭയങ്കര കഷ്ടമായി പോയീ. ആ ട്യൂഷനു പോണ നേരം വീട്ടിലിരുന്ന് മര്യാദക്ക് പഠിക്കായിരുന്നില്ലേ. വിജയന് മാഷിന് തിരിച്ചെന്തെങ്കിലും സമ്മാനം കൊടുത്തിരുന്നോ, ഇല്ലെങ്കില്‍ ഈ പോസ്റ്റ് തന്നെ ഗുരുദക്ഷീണയായി മാഷ്ക്ക് ഡെഡിക്കേറ്റ് ചെയ്യൂ.
ഇതു വായിച്ചപ്പോള്‍ ഞാനും ഒരു കാര്യം ഓര്‍ത്തു...മുമ്പൊക്കെ സ്കൂളില്‍ ക്ലാസ് ഉള്ള ദിവസവും അമ്മ വീടിലുള്ള ദിവസവുമൊക്കെയേ ഞാന്‍ പല്ലു തേയ്ക്കാറുള്ളൂ...
നല്ല രസകരമായ വിവരണം. അല്ലാ; ആ ട്യൂഷന് മാഷ് ശിക്ഷണ നടപടികളില്‍ ബിരുദമെടുത്ത ആളാണോ? ഒരുപക്ഷെ ഗവേഷണം തന്നെ ആയിരിക്കും :)
|നവരുചിയന്‍|ഞാനും ആലൊചിക്കുന്നുണ്ട്....വീടിന്റെ ആധാരം തപ്പിക്കൊണ്ടിരിക്കുക്കയാണ്. കിട്ടീയാല്‍ ഉടന്‍ ഷൂട്ടിങ്ങ് തുടങ്ങും.:)
|അല്ഫോന്സക്കുട്ടി|മാഷിന് എന്തെങ്കിലും തിരിച്ച് കൊടുക്കുന്നതിനെ കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചു. പക്ഷെ മാഷിനെ തല്ലുന്നത് കൊടും പാപമാണെന്നാ അഛന് പറയുന്നത്...:))
|ശിവ|അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല......
|Sharu|കാര്യമെന്തൊക്കെ ആണേലും മറ്റുള്ളവന്മാര്ക്ക് അടികൊള്ളൂന്നത് കാണാന്‍ എന്ത് രസമാണെന്നറിയുമോ..........
ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്മാഷിന്റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു.
|രമ്യ||അനൂപ് തിരുവല്ല|നന്ദി.........
same vedana 2-3 varsham sahichathu kond najnum aa narakayathanaye sharivaykkunnu
anne oro classulla divasom sirne kollanulla deshyavumaayane poyirunnathenkilum eppo orkkumpo athokke nalla thamashakal aayi feel cheyyunnu
ee posting vaayichappo pettenne vijayan sirnte classum shikshakalum okke orma vannu.oru diff mathram njangalde time aayappolekkum sir pena cello gripper aaki mattiyirunnu.
valare nalla presentation annaaaaaa
:)
രസകരം വായിക്കാന്‍
ഞാന്‍ കൂടുതള്‍ ഇഷ്ടപ്പെട്ടത് ബ്ലോഗിന്റെ ഭംഗിയാണ്.
പിന്നെ നാളികേരത്തിന്റെ പാട്ട് കേട്ടു. ഇത് പോലെ പാട്ട് ഇടാന്‍ എന്നെയും കൂടി ഒന്ന് പഠിപ്പിക്കാമോ/
ഫോണില്‍ കൂടിയോ, ജി ടോക്കില്‍ കൂടിയോ ഉപദേശം തരാം.
ശെരിക്കും 'മുട്ക്ക് മുട്ക്ക്' മേടിച്ചാണ് ഈ നിലയില്‍ എത്തിയത് അല്ലേ?.
സംഗതി കസറീട്ടൊ.
|shalu|
|ജെപി|
|അത്ക്കന്‍|
വന്നതിനും വായനയ്ക്കും നന്ദി..........
മാറുന്ന മലയാളി , Superb!!!!!!!!!!!!!!!
Adipoli aayi ezhuthiyittundu ...
valare vaiki comment idunnathil kshamikkanam.ippol aanu ithu vayikkan avasaram kittiyathu...
oru prathyeka variye kurichu comment parayan poyal, thangalude ee post motham copy paste cheyyendi varum... athraykku nallathayi ezhuthiyittundu oro variyum
Otta vakyathil parajal thaangal allu chillarakkaran allallo........
എന്റെ ഭഗവാനേ ഇതൊക്കെ ഇപ്പഴേ വായിക്കാന്‍ പറ്റിയുള്ളല്ലോ. വായിച്ചു തുടങ്ങിയപ്പോള്‍ ഞനാണോ ഇതെന്നു തോന്നി. അച്ഛ്ന് മുഖത്തുവെള്ളമൊഴിച്ചപ്പോല് തീര്‍ച്ചയായി. പക്ഷെ പല്ലു തേപ്പിന്റെ കാര്യം വന്നപ്പോള്‍ -അന്നോക്കെ ഉമിക്കരിയായിരുന്നു-ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തി
അത്യുഗ്രൻ വിവരണങ്ങൾ
പണ്ടൊരു കുട്ടി പറഞ്ഞത്രെ,എന്തിനാ ബാപ്പാ എന്നെ തല്ലുന്നത് ഞന്‍ നന്നാവൂല എന്നു....അതു പൊലെ എത്ര തല്ലു കിട്ടിയാലും ചിരിക്കുന്ന നിന്നെയൊക്കെ...
ഹ ഹ .. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. എല്ലാം ചിത്രങ്ങള്‍ പോലെ മിന്നി മറയുന്നുണ്ട് ഓരോ വാചകം വായിക്കുമ്പോഴും..
പിന്നെ, തള്ള വിരലില്‍ നിന്ന് ആത്മ നിര്‍വൃതി അടഞ്ഞത് വളരെ ഇഷ്ടമായി :-)
അത് പോലെ തന്നെ വിജയന് മാഷ് കൈ വിടുമ്പോള്‍ ഈരേഴു പതിനാലു ലോകം കണ്ടതും :-)
Post a Comment