Monday, December 15, 2008

എന്തരാകുമോ എന്തോ...

പല അതിക്രമങ്ങള്‍ നടന്ന എന്റെ ജീവിതത്തില്‍ ഒരു വലിയ അതിക്രമം നടക്കാന്‍ പോകുന്നു. അതിക്രമം എന്നു വെറുതെ പറഞ്ഞാല്‍ പോരാ. ഒരൊന്നൊന്നര അതിക്രമം.


ഒരു പുതിയ വഴിത്തിരിവ് എന്നും ജീവിതത്തിലെ പുതിയ അദ്ധ്യായം എന്നുമൊക്കെ വലിയ വലിയ ‘ടീമുകള്‍‘ വച്ച് കാച്ചുന്ന ഒരു സംഭവം. സംഭവം ഊഹിച്ചു കാണുമല്ലോ.അതേ ഞാന്‍ ഒരു പെണ്ണുകെട്ടാന്‍ തീരുമാനിച്ചു. എന്റെ സ്വഭാവം വച്ച് എനിക്ക് ഈ കേരളത്തില്‍ നിന്നെങ്ങും പെണ്ണു കിട്ടില്ല എന്ന് പറഞ്ഞ നാട്ടുകാര്‍ക്ക് ഇതൊരു ഞെട്ടലാകും എന്നുറപ്പ്. കുരങ്ങന്റെ കയ്യില്‍ പൂമാല, കഴുതയ്ക്കും കസ്തൂരി എന്നൊക്കെ പറയാന്‍ നിങ്ങളുടെ നാവ് തരിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. എനിക്കെന്താ ഒരു കുറവ്. വിവരക്കേടിന് വിവരക്കേട്, തല്ലുകൊള്ളിത്തരത്തിന് അതും ഉണ്ട്.ചുരുക്കം പറഞ്ഞാല്‍ രാഷ്ട്രീയക്കാരനായിട്ടെങ്കിലും ഞാന്‍ ജീവിച്ച് പോകുമെന്ന് ഉറപ്പ്.


പിന്നെ സൌന്ദര്യം. ആ കാര്യത്തില്‍ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് ഭാഗ്യവതിയാണെന്നുള്ള കാര്യത്തില്‍ എനിക്കുറപ്പാണ്.എന്റെ മാതാശ്രീ കഴിഞ്ഞ ദിവസം കൂടി പറയുകയുണ്ടായി, ഞങ്ങളുടെ നാട്ടില്‍ ഏറ്റവും സൌന്ദര്യമുള്ള വ്യക്തി ഞാനാണത്രെ. ഈ സംഭവം എനിക്ക് നേരത്തേ അറിയാമായിരുന്നു എങ്കിലും ഞാന്‍ അതിന്റെ ജാഡ ഒന്നും കാണിക്കാറില്ല. സൌന്ദര്യമില്ലാത്തവരുടെ കൂടെ അവരിലൊരാളായി ജീവിക്കാനാണെനിക്കിഷ്ടം.അത് എന്റെ വിനയം. എന്റെ പിതാശ്രീക്കും എന്റെ സൌന്ദര്യത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എന്റെ അച്ഛനമ്മമാരൊഴിച്ച്, എന്നെ അറിയാവുന്ന ഒരാളും, എന്റെ വീട്ടുകാരോ നാട്ടുകാരോ എന്തിനധികം എന്റെ സഹോദരി പോലും ഞാന്‍ സുമുഖനോ സുന്ദരനോ ആണെന്ന് പറഞ്ഞിട്ടില്ല. അതിന്റെ പിന്നിലുള്ള വികാരം ശുദ്ധമായ അസൂയയാണെന്ന് എനിക്കറിയാം.(അല്ലെങ്കിലും ഈ മലയാളികളൊക്കെ ഇങ്ങനാ.......നീഗ്രോകളുള്ള നാട്ടില്‍ ചെന്നിരുന്നെങ്കില്‍ അവരെന്നെ സായിപ്പേ എന്നു വിളിച്ചേനെ). എന്റെ അച്ഛനും അമ്മയും കള്ളം പറയില്ല. സത്യം. എന്റെ സൌന്ദര്യം നിങ്ങളെങ്കിലും തിരിച്ചറിയണം. അറിഞ്ഞേ പറ്റൂ.....ഇല്ലെങ്കില്‍ ഞാന്‍ അറിയിക്കും(അല്പം ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോളൂ...)


വിദ്യാഭ്യാസത്തിന് മാത്രമേ എനിക്കൊരല്‍പ്പം കുറവുള്ളൂ. യഥാർത്ഥത്തില്‍ അതൊരു കുറവാണോ? എന്റെ കൂടെ ഒന്‍പതാം ക്ലാസ്സില്‍ പഠിച്ച സത്താര്‍ , പഠിക്കാന്‍ വയ്യ എന്നും പറഞ്ഞ് പരീക്ഷപോലും എഴുതാതെ മണല്‍ ലോറിയില്‍ കിളിയായിട്ട് പോയി. അവനിപ്പോ മണലൂറ്റിയൂറ്റി ഒരു ബംഗ്ലാവ് നാല് ലോറി, പലയിടത്തായി മൂന്ന് കെട്ട്യോളുമാരുമായി. പത്താം ക്ലാസ്സ് ജയിച്ച ഞാനോ? അപ്പോള്‍ പറഞ്ഞ് വന്നതെന്താണ് എന്ന് വച്ചാല്‍ വിദ്യാഭ്യാസം എന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഇപ്പൊ തന്നെ എനിക്കിപ്പോഴുള്ള ജോലിക്ക് പോകേണ്ട ഒരു കാര്യവുമില്ല. പിന്നെ പട്ടിണികിടക്കാന്‍ വയ്യാത്തത് കൊണ്ട മാത്രമാ ഈ ‘പുല്ല്‘ ചെയ്യാമെന്ന് വയ്ക്കുന്നത് (ഈ ഡയലോഗിന് കടപ്പാട് പറയേണ്ടതാ. പക്ഷെ എന്റെ പട്ടി പറയും.........)


അപ്പോള്‍ പറഞ്ഞത് പോലെ അടുത്ത മാസത്തില്‍ അതായത് ജനുവരി പതിനേഴാം തീയതി രാവിലെ 10.30 നും 11 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ (ആ സമയം നല്ലതാണെന്നാ ജ്യോത്സ്യന്‍ പറയുന്നത്. എന്തരോ എന്തോ?) ഒരു പാവം പെണ്‍കുട്ടിയുടേ ജീവിതത്തിന്റെ കാര്യത്തില്‍ ഒരു ‘തീരുമാന‘മാകുകയാണ്. ആ ‘കാഴ്ച‘ കണ്‍കുളിര്‍ക്കെ കാണാന്‍ എല്ലാവരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷയല്ല എത്തണം.(വീണ്ടും ഭീഷണി).


തലേന്ന് വരുന്നവര്‍ക്ക് വേണ്ടി താമസവും ‘കള്ള്’ മേളയും അറേഞ്ച് ചെയ്തിട്ടുണ്ട്. ‘മാന്യ‘ന്മാർക്കും മഹതികള്‍ക്കും ഇളനീരും ലഭ്യമാണ്. കള്ള് മേളയുടെ കാര്യം പറയാതെ പോകുന്നത് ‘ദ്രോഹ’ മാണെന്ന് കരുതുന്നു. കാരണം നിങ്ങളുടേ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും അത്രക്ക് വിലപ്പെട്ടതാണ് എനിക്ക്....

34 വേദനകള്‍:

Rejeesh Sanathanan said...

എല്ലാവരും വരുമല്ലോ അല്ലേ?

സുല്‍ |Sul said...

വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ...

എല്ലാ വിധ ഭാവുകങ്ങളും.

-സുല്‍

ചാണക്യന്‍ said...

വിവാഹമംഗളാശംസകള്‍....
ഓടോ: വരന്റെ പേരില്ലാത്ത കല്യാണക്കുറി ആദ്യമായാണ് കാണുന്നത്:)

സുനിതാ കല്യാണി said...

varanam ennagraham manasilundu..pakshe nivrithiyillaa... ..ella vidha bhavukangalum..thangalkalla..aa pavam penkuttikku...

shajkumar said...

മാറുന്ന മലയാളി...മാറാത്ത ഭാവുകങ്ങള്‍.. ബ്ളൊഗിനു

അങ്കിള്‍ said...

വിവാഹ മംഗളാശംസകള്‍

Calvin H said...

എല്ലാ വിധ ഭാവുകങ്ങളും....

മാണിക്യം said...

വിവാഹജീവിതത്തിന്
എല്ലാ നന്മകളും നേരുന്നു
രണ്ടുപേര്‍ക്കും ദീര്‍ഘായുസ്സും
ആരോഗ്യവും സ്നേഹിക്കാനുള്ള മനസ്സും
പരസ്പര വിശ്വാസവും
അന്യോന്യം മനസ്സിലാക്കാനുള്ള കഴിവും ക്ഷമയും
ഉള്ള നല്ല ഒരു ജീവിതം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ക്ഷണത്തിനു നന്ദി!!

sharafudheen chavakkad said...

hello blog ezhuthil njan oru puthumugamanu,vannappol thanne oru kallyanam kittiyathil atheeva santhushtnanau njan .soundryam illaimayanu thante soundrayam enn pandu sharafudheen mash paranjath ippol njan orkkunnu...best wishes

B Shihab said...

വിവാഹമംഗളാശംസകള്‍.

Sukanya said...

നല്ലത് മാത്രം ഉണ്ടാവട്ടെ.

വിജയലക്ഷ്മി said...

vivaaha maungalaasamsakal!!!

Sureshkumar Punjhayil said...

Mangalashamsakal...!!!

വിജയലക്ഷ്മി said...

kshanana kathhu kayppattiyirikkunnu...vivaahamngalaashamsakal!!!Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...

Muralee Mukundan , ബിലാത്തിപട്ടണം said...

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ടിച്ചു
വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ;പകരം തന്നതീ കലഹം !

yousufpa said...

സര്‍വ്വവിധ ഐശ്വര്യവും ദൈവം തമ്പുരാന്‍ നിങ്ങള്‍ ഇരുപേരിലും അനുഗ്രഹിക്കുമാറാകട്ടെ.

പെണ്ണുകെട്ടിയാല്‍ കാലുകെട്ടി.ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ ജീവിതം സുഭദ്രമാക്കാം.

Mohanam said...

അറിയിപ്പ്,

കല്യാണശേഷം വരനും വധുവും ആഡിറ്റോറിയത്തിന്‍ എതിര്വശത്തുള്ള നെഹ്റുപാര്ക്കില്‍ യുഗ്മഗാനം ആലപിച്ചുകൊണ്ട് മരം ചുറ്റുന്നതാണ്‌.

മുന്നറിയിപ്പ് :
തിരുവനതപുരത്തുനിന്നും ന്യൂഡല്‍ഹി വരെ പോകുന്ന കേരളാ എക്സ്പ്രസ്സ് ഉടന്‍ വരുന്നതാണ്‌, കാഴ്ചകാണാന്‍ പാളത്തില്‍ കയറി നില്ക്കുന്ന എല്ലാവരും വഴിമാറി തീവണ്ടിക്ക് കടന്നു പോകാന്‍ സൌകര്യം ഒരുക്കണമെന്ന് അഭ്യര്ഥിക്കുന്നു.

thoufi | തൗഫി said...

രജിക്കും ജിജിക്കും വിവാഹാശംസകള്‍..

ജീവിതകാ‍ലം മുഴുവന്‍ പ്രയാസരഹിതമായിരിക്കട്ടെ.

ശ്രീ said...

ഇപ്പോഴാണ് അറിഞ്ഞത്. രണ്ടു പേര്‍ക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു...

ജ്വാല said...

വരന്‍ തിരക്കിലാവും..
ആശംസകള്‍

നന്ദ said...

മംഗളാശംസകള്‍!

Arjun said...

എന്റെ സുഹൃത്ത് ദിലുവിണ്ടേ വാക്കുകള്‍ കടമെടുക്കട്ടെ..
"നിങ്ങളുടെ വിവാഹത്തിനു ഇതാ മഞ്ഞയും പച്ചയും നീലയും പിന്നെ കുറെ വയലറ്റും..."
ഒപ്പം നിങ്ങളുടെ വിവാഹ ജീവിതം നിറമുള്ളതായിത്തീരാന്‍ മനസ്സു നിറഞ്ഞ എന്റെ പ്രാര്‍ത്ഥനകളും...

Rejeesh Sanathanan said...

ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി.............നന്ദി..........

വിജയലക്ഷ്മി said...

Vivaahathhinu vannirunnu pakshe mon mind cheydhilla .kashttamaayipoyi saramilla thirakkinide aale manassilaayittundaavilla.kshamichhirikkunnu..enkilum randaalkkum "vivaaha mangalaashamsakal"...

Priya said...

Congrats!!!!!!!!!!!!!!

xyz said...

വൈകിപ്പോയി ഇതു കാണാൻ,

രണ്ടു പേർക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു...:)

Unknown said...

മാറുന്ന മലയാളി ,താങ്കളുടെ എഴുത്ത് ശക്തമാണ്.എന്‍റെ കവിതകള്‍ വായിച്ചതില്‍ സന്തോഷം .നന്മാകളോടെ .
എം.സങ്

മാനസ said...

belated wishes...:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അല്ലേലും ഞാനിങ്ങനാ...ഒരുപാട് വൈകും... ആശംസകള്‍ മച്ചു...

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

വൈകി എങ്കിലും ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍..
സന്തുഷ്ട കുടുംബ ജീവിതം ആശംസിക്കുന്നു..

NRP said...

ഇപ്പഴാ കണ്ടത്. സുരെഷ് ഗോപിയുടെ കമന്റുണ്ടോന്നാ നോക്കിയത്. ഭാഗ്യം. ഇല്ല . അങ്ങേരുകാണെണ്ടാ. കൊപ്പി റൈറ്റിനു കേസാക്കും. ഉഗ്രന്‍ അസൂയയോടെ

Mohamedkutty മുഹമ്മദുകുട്ടി said...

കല്യാണം കഴിഞ്ഞ ശേഷമുള്ള ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.ഒരു ചൊല്ലുണ്ട്.It is very easy to get in to it,but very difficult to get out of it!.ഞാനിപ്പോഴല്ലെ ഇവിടെയൊക്കെ വരുന്നത്.

Binunair said...

മാറുന്ന മലയാളി said...
ഇന്നത്തെ കാലത്ത് നടക്കാത്ത മോഹമാണല്ലോ മാഷേ..........:)

vicharichal nadakkatha enthe karyama mashe ee kalathe illathathe??? :(