അതിനു വേണ്ടി ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഉച്ചക്ക് ഏറ്റവും ചെറിയ പാത്രത്തില്‍ ചോറ് കൊണ്ടുപോവുക. “നിന്റെ ശരീരത്തിന് ഇത്രയും ചോറ് മതിയോടാ“........എന്നൊരല്‍പ്പം പരിഹാസ ത്തോടെ എന്നോട് ചോദിച്ചവന്മാരോടെല്ലാം ഞാന്‍ വച്ചു കാച്ചി, "ഞാന്‍ ഇത്രയും ആഹാരം പോലും വീട്ടില്‍ കഴിക്കില്ല". അതുകേട്ട് കണ്ണുതള്ളിയ ഒരുത്തന്റെ മറുചോദ്യം. അപ്പോള്‍ ഈ വണ്ണം? ഒന്നു പതറിയെങ്കിലും ഞാന്‍ തിരിച്ചടിച്ചു. എന്റെ കുടുംബത്തില്‍ എല്ലാവരും വണ്ണമുള്ളവരാണ്. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം......ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ആ രംഗം അവിടെ അവസാനിച്ചുവെങ്കിലും സഹപാഠികളും സുഹൃത്തുക്കളും ഉള്‍പ്പെട്ട ഒരു വന്‍ ജനാവലിയുടെ തടിയാ........ആനേ.. വിളികളോ എന്നോടുള്ള മനോഭാവമോ ഒട്ടുമേ മാറിയില്ല എന്നത് ചരിത്രം. വൈകുന്നേരം വരെ, അല്പ ഭക്ഷണം മാത്രം കഴിച്ച് ജീവിച്ച എന്റെ കുടലുണങ്ങിയത് മിച്ചം.
ഈ മിതാഹാരത്തിന്റെ ക്ഷീണം തീര്‍ക്കുന്നത് സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ ശേഷം വൈകുന്നെരം 4.30നും 5.30നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ്. വീടിന്റെ ഗേറ്റ് കടക്കുമ്പോഴെ, ഞാന്‍ എത്തിയ കാര്യവും എന്റെ വിശപ്പിന്റെ ആഴവും “അമ്മേ കഴിക്കാന്‍ എടുത്തു വച്ചോളൂ.........” എന്ന ഒരു ഒറ്റ വാചകത്തില്‍ അതും ഒരലര്‍ച്ചയുടെ വകഭേദത്തില്‍ എന്റെ അമ്മയുടെ മുന്പില് പ്രതിഭലിപ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പിന്നെ കൈകഴുകി(അല്ലെങ്കില്‍ അങ്ങനെ വരുത്തി)വന്നാലുടന്‍ ഒരങ്കമാണ്. ഭക്ഷണത്തോടും എന്റെ അച്ഛനോടും എന്തോ വാശി തീര്‍ക്കുന്നത് പോലെയാണ് പിന്നെ എന്റെ പ്രകടനം. ഈ അങ്കം അവസാനിപ്പിക്കാന്‍ രണ്ട് മാനദണ്ഡങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്നുകില്‍ ശ്വാസം മുട്ടണം. അല്ലെങ്കില്‍ ഉണ്ടാക്കി വച്ച ഭക്ഷണ സാധനം തീരണം.
ഇടക്കു വെള്ളം പോലും കുടിക്കാതെയുള്ള ഇത്തരത്തിലുള്ള ഒരു പ്രകടനത്തിനിടയില്‍ ,“മോനേ ആഹാരം നിയന്ത്രിക്കണം.... “ എന്ന അച്ഛന്റെ ‘അനവസരത്തിലുള്ള’ ഉപദേശം അതുവരെ കഴിച്ചതു ഒറ്റയടിക്ക് ദഹിപ്പിച്ചെങ്കിലും അമ്മൂമ്മ എന്റെ രക്ഷയ്ക്കെത്തി.“കഴിക്കാവുന്ന പ്രായമല്ലെ. അവന് കഴിക്കട്ടെടാ....” എന്ന അമ്മൂമ്മയുടെ പ്രയോഗത്തിനു മുന്പില് അഛന് നിശബ്ദനായി. അതെനിക്കു നന്നെ ബോധിച്ചു. എന്നാല്‍ എന്റെ നയം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നിയതിനാല്‍ (അതൊ കഴിച്ച ആഹാരം എല്ലിനിടയില്‍ കയറിയതിനാലൊ)നിസ്സഹായതയുടെ മൂടുപടം മുഖത്തണിഞ്ഞ് ഞാന്‍ ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ കഴിക്കുന്നത് അഛന് ഇഷ്ടമല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി...’ ആ സംഭവത്തിനു ശേഷം ഈ നിമിഷം വരെ അഛന്, ആഹാര കാര്യത്തില്‍ എന്നെ ഉപദേശിക്കുക എന്ന സാഹസത്തിനു മുതിര്‍ന്നിട്ടില്ല. എന്തിനധികം “ഇവന് അഹാരം കഴിക്കാന്‍ കാണിക്കുന്ന താല്പര്യം പഠിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇവന് എന്നേ നന്നായിപ്പോയേനെ” എന്ന് എന്നെ ഉന്നം വച്ച് എന്റെ സ്നേഹനിധിയായ മാതാവ് ഇറക്കിയ പ്രകോപനപരമായ പ്രസ്താവനയോട് പോലും അഛന് പ്രതികരിച്ചില്ല.
ജീവിക്കാന്‍ വേണ്ടി മാത്രം ആഹാരം കഴിച്ച മഹാന്മാരുടെ ഇടയില്‍ ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഈ പാവപ്പെട്ടവന്റെ, ഭക്ഷണത്തോടുള്ള ഇഷ്ടത്തിന് “ആക്രാന്തം” എന്ന പേര് ചാര്‍ത്തിക്കൊടുക്കാന്‍ പല കുബുദ്ധികളും ശ്രമിച്ചു.(അവരോടൊക്കെ ദൈവം ചോദിച്ചോളും........) എന്റെ കാഴ്ച്ചപ്പാടില്‍ എനിക്കു ഭക്ഷണത്തോടുണ്ടായിരുന്നത് ആക്രാന്തം ആയിരുന്നില്ല അനുരാഗമായിരുന്നു. ജീവനെടുക്കാന്‍ വരുന്നത് പാണ്ടി ലോറിയാണൊ, വീടിന്റെ മുന്പില് നില്ക്കുന്ന തെങ്ങിലെ തേങ്ങയാണൊ എന്നുപോലും ഉറപ്പില്ലാത്ത എനിക്ക് രുചിയുടെ വര്‍ണ്ണക്കാഴ്ച പകര്‍ന്ന് തന്ന ഭക്ഷണത്തോടുള്ള അനുരാഗം. അതെ എന്റെ “ആദ്യാനുരാഗം“. ആ അനുരാഗം ഈ നിമിഷവും എന്നെ വിട്ടുപോയിട്ടില്ല എന്നതാണ് എന്റെ ഭാഗ്യവും..
16 വേദനകള്‍:
ഈ വേദന എന്റെയല്ല...ആ പാവം അച്ചന്റെ ആണ്...
ഈ കാശു കൊടുത്ത് ഒരാനയെ വാങ്ങി മുറ്റത്തുകെട്ടിയിരുന്നേ അതിനെ ഉത്സവത്തിനെഴുന്നള്ളിച്ച് പത്തു കാശും കിട്ടിയേനെ,ഒരന്തസ്സും ആയേനെ....
കഷ്ടം, ഓരോ മനുഷ്യരുടെ യോഗമേ....
മുജ്ജന്മത്തിലെ ശത്രു ഈ ജന്മത്തില് ( ഇതുപോലുള്ള ) മക്കളായി ജനിക്കുമെന്നത് ഇപ്പോഴാ വിശ്വാസമായത്!
പിന്നെ ജീവനെടുക്കാന്‍ വരുന്നത് പാണ്ടിലോറി.....അതു കലക്കി കേട്ടോ...
ഓ.ടോ : എന്റെ അച്ചനു കഴിഞ്ഞ ജ്ന്മത്തില്‍ രണ്ടു ശത്രുക്കളേ ഉണ്ടായിര്rഉന്നുള്ളൂ ( എനിക്ക് രണ്ടു സഹോദരങ്ങളേ ഉള്ളൂ...)
;-)
കൊള്ളാം മലയാളി നിന്റെ മാറാത്ത എഴുത്ത്. ഇനിയും പോരട്ടെ പൊടിക്കുപ്പിയില്നിന്ന് ...
-സുല്‍
നന്നായിരിക്കുന്നു...ഓള് ദ ബെസ്റ്റ്....
റപ്പായിച്ചേട്ടനാണോ റോള്‍ മോഡല്‍ ?
ആ ടൈംലെ ഫോട്ടോ വല്ലോം ഇരിപുണ്ടോ??
ഈ ബ്ലോഗ് എഴുതിയതിനു വളരെ നന്നിയുണ്ട്. ഇത് വായിച്ച് എന്റെ പാപങ്ങള്‍ എല്ലാം തീര്‍ന്നു. എന്താ ഇന്ത്യയില്‍ ഇപ്പോള്‍ ഭകഷ്യ ക്ഷാമം ഉണ്ടാവാന്‍ കാരണം എന്നാലോചിച്ച് തല pukaykkukayayirunnu. ഇപ്പോള്‍ അതിന് ഉത്തരം കിട്ടി ."ആ അനുരാഗം ഈ നിമിഷവും എന്നെ വിട്ടുപോയിട്ടില്ല " എന്നല്ലേ പറഞ്ഞത്
>അഹങ്കാരി,
ആനയുടെ കാര്യം അഛനന്ന് അറിയില്ലായിരുന്നു എന്നു തോന്നുന്നു. പിന്നെ അഹങ്കാരിയുടെ അഛനു കഴിഞ്ഞ ജ്ന്മത്തില്‍ രണ്ട് ശത്രുക്കള്‍ എന്നൂ പറഞ്ഞത് വിശ്വാസ്സയോഗ്യമല്ല.അഹങ്കാരിയും കൂടി കൂട്ടി ശത്രുക്കളുടെ എണ്ണം മൂന്നാകാനാണ് സാധ്യത.........
>സുല്‍,
നന്ദി.................
>ചക്കി,
നന്ദി...............
>മുസാഫിര്‍,
ഒരിക്കലും ആയിരുന്നില്ല.എങ്കിലും റപ്പായി ചേട്ടന് അന്നെന്റെ തീറ്റി കണ്ടിരുന്നേല്‍ എന്നെ ചിലപ്പോള്‍ ഒന്നുപദേശിച്ചേനെ.ഈ കൊച്ചു പ്രായത്തിലെ ഇങ്ങനുള്ള തീറ്റി വേണ്ട എന്ന്.
>നവരുചിയന്‍,
ഫൊട്ടൊ ഉണ്ട് പക്ഷെ എങ്ങനെ കാട്ടിത്തരും. വീട്ടില്‍ ബന്ധുക്കളും സുഹ്രുത്തുക്കളൂം ഒക്കെ വരുമ്പൊള്‍ എന്റെ മാതാശ്രീയുടെ വക ഒരു ഫൊട്ടൊപ്രദര്ശനമുണ്ട്. അതുകൊണ്ട് തന്നെ ആ ഫോട്ടോസിന്റെ ഇടക്കു നിന്നു എന്റെ “മെലിഞ്ഞ” ശരീരമുള്ള അപൂര്‍വ്വം ഫോട്ടോസ് ഞാന്‍ അടിച്ചുമാറ്റി.അതിപ്പൊള്‍ എന്റെകയ്യില്‍ സുരക്ഷിതം.അങ്ങനെ ഒരാളുമെന്റെ ചിത്രം കണ്ടു ചീരിക്കേണ്ട.......
>ഡോണ്‍,
ലോകകാര്യങ്ങളില്‍ ഞാന്‍ മൂലം ഡോണിന് ഒരുത്തരം കണ്ടു പിടിക്കാന്‍ സാധിച്ചല്ലൊ.ഞാന്‍ കൃതാര്‍ഥനായി.ആലോചിചിരുന്നു ഒരുപാട് ക്ഷീണിച്ചു അല്ലെ.വാ ഇന്നി എന്തെങ്കിലും കഴിച്ചിട്ടാകാം ആലോചന..
ബുഷണ്ണന് കേക്കണ്ടാ. കോണ്ടാലീസയും. :-)
vivarakkedum akkranthavum oru thettalla, pakshe athu parambaryamyi kittiyathnennu njan ippozhanu arinjathu
>കുതിരവട്ടന്‍ ,
ബുഷണ്ണനും കോണ്ടാലീസചേച്ചിയും വല്ലതും പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരട്ടെ ...നമുക്കു കാട്ടിക്കൊട്ടുക്കാം.മൂക്കു മുട്ടെ ഉണ്ണൂന്നവന്റെ ശക്തി(പറയുന്നെങ്കിലും വരില്ലായിരിക്കും അല്ലെ.....കുതീരവട്ടാ..ഓടരുത്........)
>ജിജു,
ആ ന്യായം ഞാന്‍ പൂര്‍ണമായി സമ്മതിച്ചിരിക്കുന്നു..
ഇപ്പോഴും ഇങ്ങെനെ വീട്ടിലേക്ക് ഓടാറുണ്ടോ...........?
>ഹായ്,
ഓടാറുണ്ടോ എന്നോ...അതിനു വേണ്ടി മാത്രമെ ഓടാറുള്ളു.ഇപ്പോഴും....
ok bai..............
| rose | okey.bye bye......സൂക്ഷിച്ചു പോണേ........അല്ല.എന്താ സംഭവം???:))
athe kalakkiiiiiiiiiiiiiiiiiiiiiii
Post a Comment